മാലിന്യങ്ങളില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണം ഉടമക്ക് തിരിച്ചു നല്‍കി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ മാതൃകയായി

അജൈവ മാലിന്യങ്ങളില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണം ഉടമക്ക് തിരിച്ചു നല്‍കി
പുന്നയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ മാതൃകയായി. അജൈവമാലിന്യ ശേഖരണത്തിനിടയില്‍ ചാക്കില്‍ നിന്നാണ് സൗദാബി, ഹാജറ എന്നിവര്‍ക്ക് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഉടനെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അറിയിക്കുകയും വാര്‍ഡ് ഇരുപതില്‍ താമസിക്കുന്ന മൂത്തേടത്ത് ഷിഹാബുദ്ദീന്റെ വീട്ടില്‍ നിന്നും ശേഖരിച്ച അജൈവമാലിന്യത്തില്‍ നിന്നുമാണ് സ്വര്‍ണാഭരണം കണ്ടെത്തിയത് എന്ന് തിരിച്ചറിയുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന്‍ ,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തില്‍ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരിച്ചു നല്‍കുകയായിരുന്നു

ADVERTISEMENT