ഹരിത കര്‍മ്മസേനാ യൂണിയന്‍ സി.ഐ.ടി.യു എരുമപ്പെട്ടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

ഹരിത കര്‍മ്മസേനാ യൂണിയന്‍ സി.ഐ.ടി.യു എരുമപ്പെട്ടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയാ പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് പി.ടി. ദേവസി അധ്യക്ഷനായി. യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഒ.വിന്‍സന്റ്, സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.സി. അബാല്‍ മണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി വി.കെ.സഫിയ, പി.ബി.ബിബിന്‍, വിധുബാല എന്നിവര്‍ സംസാരിച്ചു. കര്‍മ്മസേനാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു . പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങള്‍ ഭരണസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ADVERTISEMENT