പാഴിയോട്ടുമുറി കെ.ആര്‍.തെക്കേടത്ത് മനയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കടങ്ങോട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ പാഴിയോട്ടുമുറി പാടശേഖരത്തിലെ രണ്ടേക്കര്‍ സ്ഥലത്താണ് വെള്ളരി, പടവലം, വെണ്ട ഉള്‍പ്പടെയുള്ള പച്ചക്കറി കൃഷി ചെയ്തിട്ടുള്ളത്. കടങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാജന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തെക്കടത്ത് മന ഡയറക്ടര്‍ കെ. ആര്‍ രഞ്ജിത്ത് അധ്യക്ഷനായി. പാടശേഖര സമിതി പ്രസിഡന്റ് എം.ജി സന്തോഷ്, പ്രിയ രഞ്ജിത്ത്, ഇ.ചന്ദ്രന്‍, പി.ഇ.ബാബു, ഷാജു പുലിക്കോട്ടില്‍, ശശി കുടക്കുഴി തുടങ്ങിയര്‍ പങ്കെടുത്തു.