കരിക്കാട് പാടശേഖരത്തില്‍ മുണ്ടകന്‍ കൊയ്ത്ത് തുടങ്ങി; പ്രതീക്ഷയോടെ കര്‍ഷകര്‍

കടവല്ലൂര്‍ കരിക്കാട് പാടശേഖരത്തില്‍ മുണ്ടകന്‍ കൊയ്ത്ത് തുടങ്ങി. 40 ഏക്കര്‍ പാടശേഖരത്തില്‍ 120 ദിവസം മൂപ്പുള്ള ഉമ വിത്താണ് കൃഷി ഇറക്കിയിരുന്നത്. കണ്ടങ്ങളില്‍ ഇപ്പോഴും വെള്ളമുള്ളതിനാല്‍ ചെളിയില്‍ ഉപയോഗിക്കുന്ന കൊയ്തുമെതി യന്ത്രമാണ് ഉപയോഗിക്കുന്നത്.
സംഭരിച്ച നെല്ല് എടുക്കാന്‍ മില്ലുകാര്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ADVERTISEMENT