പോര്‍ക്കുളം പഞ്ചായത്തിലെ കുതിരപാടം പാടശേഖരത്തില്‍ മുണ്ടകന്‍ കൃഷിയുടെ കൊയ്ത്ത് തുടങ്ങി. 80 ഏക്കര്‍ പാടശേഖരത്ത് ഉമ വിത്താണ് കര്‍ഷകര്‍ കൃഷി ചെയ്തത്. കൊയ്ത്ത് – മെതിയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്. മണിക്കൂറിന് 2400 രൂപയാണ് കൊയ്ത്ത് മെതിയന്ത്രത്തിന്റെ വാടക. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടര ഏക്കര്‍ പാടത്ത് നടത്തിയ ചേറ്റു വിതയുടെ കൊയ്ത്ത് നേരത്തെ കഴിഞ്ഞിരുന്നു. കൊയ്‌തെടുത്ത നെല്ലിന്റെ സംഭരണവും പുരോഗമിക്കുന്നുണ്ട്.