അണ്ടത്തോട് പാപ്പാളിയില്‍ വന്യജീവി വകുപ്പിന്റെയും കടലാമ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ സംരക്ഷിച്ചിരുന്ന കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയ 87 കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഇറക്കിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ കടലാമ മുട്ടകളാണ് വിരിയിച്ചത്. പാപ്പാളി കടപ്പുറത്ത് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എം.പി അനില്‍കുമാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കടലാമ്മ സംരക്ഷണ സമിതി അംഗങ്ങളായ മാലിക്കുളം ഗഫൂര്‍, സലാം, ഷാക്കിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാച്ചറികളില്‍ സംരക്ഷിച്ചു വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെയാണ് കടലില്‍ ഒഴുക്കിയത്. 15 ഓളം ഹാച്ചറികളിളായി ആയിരത്തിലധികം മുട്ടകള്‍ ഇനിയും വിരിയാനുണ്ടെന്ന് മാലിക്കുളം ഗഫൂര്‍ പറഞ്ഞു.