ആരോഗ്യ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ‘ഉച്ചയ്ക്ക് ഒരു പൊതിച്ചോറ്’ പദ്ധതി 1111 ദിവസം പിന്നിട്ടതിന്റെ ആഘോഷം മെയ് നാലിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മെയ് നാലിന് കൈരളി ജംഗ്ഷനിലെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന അങ്കണത്തില്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യ അതിഥിയാകും. ചടങ്ങില്‍ പൊതിച്ചോറ് വിതരണം ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ ചെയ്ത ക്ലബ്ബ് അംഗം ജോസഫ് ബാബു, എല്ലാദിവസവും പങ്കാളിത്തം ഉറപ്പുവരുത്തുന്ന ക്ലബ്ബ് വൈസ് പ്രസിഡന്റ് പി എം ഷംസുദ്ദീന്‍, വിതരണത്തിന്റെ നടപടിക്രമങ്ങള്‍ നിര്‍വഹിക്കുന്ന ക്ലബ് എക്‌സിക്യൂട്ടീവ് അംഗം പി സുനില്‍കുമാര്‍ എന്നിവരെ ആദരിക്കും.
ഹെല്‍ത്ത് കെയര്‍ ക്ലബ്ബ് പ്രസിഡന്റ് ആര്‍.ജയകുമാര്‍, സെക്രട്ടറി എം എ ആസിഫ്, വൈസ് പ്രസിഡന്റ് പി എം ഷംസുദ്ദീന്‍, ട്രഷറര്‍ പി മുരളീധരന്‍, പദ്ധതി കണ്‍വീനര്‍ പി സുനില്‍കുമാര്‍, പി.ശ്യാംകുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.