27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ക്ഷേത്ര ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം ; സിഐടി യു തൃശൂര്‍ ജില്ലാ സമ്മേളനം

ക്ഷേത്ര ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം ; സിഐടി യു തൃശൂര്‍ ജില്ലാ സമ്മേളനം

36

എല്ലാക്ഷേത്ര ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഗുരുവായൂരില്‍ നടന്ന മലബാര്‍ ദേവസ്വം എംപ്ലോയ്‌സ് യൂണിയന്‍ (സിഐടി യു)തൃശൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, മലബാര്‍ ദേവസ്വം സമഗ്ര ബില്‍ ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. നഗരസഭ ഫ്രീഡം ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റി അംഗം മീര നിമേഷ് ഉദ്ഘാടനം ചെയ്തു. യൂണിന്‍ ജില്ലാ പ്രസിഡണ്ട് എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ പുഷ്പാകരന്‍, യൂണിയന്‍ സംസ്ഥാന ജനറല്‍ സെകട്ടറി കെ.ടി. അനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ പി.ശ്രീകുമാര്‍, സി.ഐ.ടി.യു ചാവക്കാട് ഏരിയ സെകട്ടറി എ.എസ് മനോജ്, യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം അനില്‍ ആനക്കര എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!