ചാവക്കാട് നഗരസഭയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി

154

ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയ്ക്ക് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അഞ്ചു കെ തമ്പി, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആസിയ സി എം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജി പി ടി, ശിവപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ആകാശ് എം എസ് അറിയിച്ചു.