രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഞാറിറക്കിയ പല പാടശേഖരങ്ങളും വെള്ളത്തില്‍ മുങ്ങി

രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഞാറിറക്കിയ പല പാടശേഖരങ്ങളും വെള്ളത്തില്‍ മുങ്ങി. പുന്നയൂര്‍ക്കുളം പനന്തറയില്‍ ഈച്ചിപാടശേഖരത്തില്‍ ഞാറ്റടി തയ്യാറാക്കിയ സ്ഥലങ്ങളില്‍ വെള്ളം കയറിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുള വരുന്നതിനിടയില്‍ വെള്ളം മുങ്ങിയതിനാല്‍ ഇനി ഞാറുകള്‍ ഉപയോഗശൂന്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് എന്നീ മേഖലകളില്‍ ഒട്ടുമിക്ക പടശേഖരങ്ങളിലും നടീല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വെള്ളം വറ്റിയില്ലെങ്കില്‍ കൂടുതല്‍ നഷ്ടം വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

 

ADVERTISEMENT
Malaya Image 1

Post 3 Image