30.7 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി

ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി

53

ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വിലയില്‍ വര്‍ധന. വീട്ടാവശ്യത്തിനുള്ള ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. മാര്‍ച്ചില്‍ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയില്‍നിന്ന് 942 രൂപയായി വര്‍ധിച്ചു. ജൂണില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി വിലയില്‍ 42 രൂപയുടെ വര്‍ധന വരുത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!