31.2 C
Kunnamkulam
Wednesday, October 28, 2026
Home CCTV Desk ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ

13

ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഇന്ത്യന്‍ റെയില്‍വേ വിലക്ക് ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കോച്ചുകളിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം തടയാനാണ് നിര്‍ദേശം. തീപിടിത്തമടക്കമുള്ള അപകടങ്ങള്‍ ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. യാത്രക്കാര്‍ ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്യുന്നത് പതിവാണ്. ഉപകരണങ്ങള്‍ അമിതമായി ചൂടാകുകയോ പുക ഉയരുകയോ ചെയ്താല്‍ ഉറക്കത്തിലായിരിക്കുന്ന യാത്രക്കാര്‍ക്ക് ഉടന്‍ ശ്രദ്ധയില്‍പ്പെടണമെന്നില്ല. സമീപകാലത്ത് മൊബൈല്‍ ഫോണുകള്‍ക്കും പവര്‍ ബാങ്കുകള്‍ക്കും തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് രാത്രികാല ചാര്‍ജിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രിയില്‍ കൊച്ചുകളിലെത്തി പരിശോധനയും ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!