ഹിന്ദു ഏകതാ സമ്മേളനം നടന്നു

ഹിന്ദു ഏകതാ സമ്മേളനം ചാവക്കാട് ദ്വാരക മഹാവിഷ്ണു ക്ഷേത്ര സന്നിധിയില്‍ നടന്നു. ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി
ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണന്‍ കാക്കശേരിയുടെ അധ്യക്ഷതയില്‍ സ്വാമി മൗനയോഗി ഹരിനാരായണന്‍ അനുഗ്രഹപ്രഭാഷണവും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണവും നടത്തി. ടി വി ശ്രീനിവാസന്‍, ബാബുതാമരശ്ശേരി, കെ ജി രാധാകൃഷ്ണന്‍, സുധീര്‍ പണിക്കര്‍, സുരേഷ് തിരുവത്ര എന്നിവര്‍ നേതൃത്വം നല്‍കി. നാരായണീയ പാരായണം തിരുവാതിര, വീരനാട്യം പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടന്നു.

ADVERTISEMENT