വേലൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു ഏകതാ സമ്മേളനം നടത്തി. വേലൂര്‍ കാരേങ്ങല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകതാ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹവ്യവസ്ഥാ പ്രമുഖ് ഇ.ടി. വിജയമോഹന് മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം രക്ഷാധികാരി ഡോ: ഒ.എസ്. കൃഷ്ണന് നമ്പൂതിരി ആശംസകളറിയിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ച സമാദരണ സഭ നടന്നു. തുടര്‍ന്ന് നടന്ന കലാസന്ധ്യയും അരങ്ങേറി. സമ്മേളനത്തിന് പി.കെ.ശിവദാസ് സ്വാഗതവും നിധീഷ് നന്ദിയും പറഞ്ഞു.



