എടക്കഴിയൂര്‍ ആര് പി എം എം യുപി സ്കൂളില്‍ വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനം ആചരിച്ചു. പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. പി ടി എ പസിഡന്റ് അബ്ദുള്‍ സലീമിന്റെ സാന്നിധ്യത്തില്‍ പ്രധാന അധ്യാപിക കെ.ടി സെബന സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസംഗ മത്സരവും സംഘഗാനവും യുദ്ധവിരുദ്ധ നൃത്തവും സംഘടിപ്പിച്ചു.