ഡെങ്കിപ്പനി പ്രതിരോധം: ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

39

ഗുരുവായൂര്‍ നഗരസഭയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പതിനേഴാം വാര്‍ഡിലുള്ളവര്‍ക്കായി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷ്മണന്‍, ഡോ: ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അറിയിച്ചു.