കേരള മഹിളാ സംഘം തൃശൂര്‍ ജില്ലാ ക്യാമ്പ് സമാപിച്ചു

56

ജൂണ്‍ 15, 16 തിയ്യതികളിലായി കുന്നംകുളം ടൗണ്‍ ഹാളില്‍ നടന്നുവന്നിരുന്ന കേരള മഹിളാ സംഘം തൃശൂര്‍ ജില്ലാ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീനാ പറയങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. ‘ഫാസിസം സ്ത്രീസമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്ത് കൊളാടി ക്ലാസ് നയിച്ചു. വിദ്യാഭ്യാസ പുരസ്‌കാരവും ആദരവും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കൃഷിവകുപ്പ് മന്ത്രിയുമായ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.