കാണിപ്പയ്യൂരില്‍ പേ വിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ ഗൃഹനാഥനെ ആക്രമിച്ചു. മുന്‍ നഗരസഭ കൗണ്‍സിലര്‍ ഇന്ദിരയുടെ ഭര്‍ത്താവ് ശശികുമാറിനാണ് കടിയേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ശശികുമാറിനെ തൊട്ടടപ്പുറത്തുള്ള പറമ്പില്‍ നിന്ന് ചാടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ആദ്യഘട്ട വാക്സിനെടുത്തു. ഇദ്ദേഹത്തെ കടിച്ച നായ മേഖലയിലെ മറ്റ് നായക്കെളയും ആക്രമിച്ചിട്ടുണ്ട്.