25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam പൈലറ്റായി ജോലി ലഭിച്ച നിഖില്‍ രാജീവിനെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു

പൈലറ്റായി ജോലി ലഭിച്ച നിഖില്‍ രാജീവിനെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു

141

പൈലറ്റായി ജോലി ലഭിച്ച നിഖില്‍ രാജീവിനെ കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സി.ബി രാജീവിന്റെ മകനാണ് ഇന്‍ഡിഗോ പൈലറ്റ് നിഖില്‍ രാജീവ്. കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ഐ തോമസ് അധ്യക്ഷനായ ചടങ്ങില്‍ യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ ചാലിശ്ശേരി മാസ്റ്റര്‍ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഉപഹാരം നല്‍കി അനുമോദിച്ചു. കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായ കെ. സി. ബാബു, സി. ഐ. ഇട്ടിമാത്യു, ബി ജോയ് ബാബു, കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജയശങ്കര്‍, ബിജു സി ബേബി, മിഷ സെബാസ്റ്റ്യന്‍, രാജന്‍ അണ്ണേടത്ത് ,ജെറിന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

ADVERTISEMENT
error: Content is protected !!