27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Kechery ബി.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അല്‍വീന ബാബുവിനെ ആദരിച്ചു

ബി.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അല്‍വീന ബാബുവിനെ ആദരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ബി.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചൂണ്ടല്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ പെലക്കാട്ട് പയ്യൂര്‍ സ്വദേശിനി അല്‍വീന ബാബുവിനെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 17ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ പി.എ മാധവന്‍ പൊന്നാടയണിച്ച് ഉപഹാരം സമ്മാനിച്ചു. കോണ്‍ഗ്രസ്സ് പാവറട്ടി ബ്ലോക്ക് ഭാരവാഹികളായ ബാലചന്ദ്രന്‍ പൂലോത്ത്, ജെയ്‌സണ്‍ ചാക്കോ, മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി ഷാജിത മുസ്തഫ, 17ാം വാര്‍ഡ് പ്രസിഡണ്ട് നെല്‍സണ്‍, ബൂത്ത് പ്രസിഡണ്ട് ഡേവിസ് തരകന്‍, ഭാരവാഹികളായ ഷിഹാസ് ചൂണ്ടല്‍, സക്കറിയ ചൂണ്ടല്‍, ഷാജന്‍ മാറോക്കി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!