29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery കണ്ടാണശ്ശേരി ‘മാകി’ന്റെ നേതൃത്വത്തില്‍ സമാദരണ സദസ്സ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ‘മാകി’ന്റെ നേതൃത്വത്തില്‍ സമാദരണ സദസ്സ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി മ്യൂസിക്ക് ആര്‍ട്ട് സെന്റര്‍ – മാകിന്റെ നേതൃത്വത്തില്‍ സമാദരണ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ സമാദരണ സദസ്സ് ഉദ്ഘാടനം ചെയ്തു. മാക് പ്രസിഡണ്ട് ഡോ : വി.ആര്‍ ബാജി അദ്ധ്യക്ഷനായി. ലോക പ്രസസ്ത വീണ വിദ്വാന്‍ അനന്ത പത്മനാഭന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായി. മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ കല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ.ബി.ജെ. മൂവീ ഫെസ്റ്റിവലില്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ മാക് കുടുംബാംഗം അജയ്‌ഘോഷ്, തരങ്ങഴി എന്ന നോവലിലൂടെ കണ്ടാണശ്ശേരിക്കഥകള്‍ക്ക് തുടര്‍ച്ച നല്‍കിയ യുവ കഥാകാരന്‍ രജിതന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്‌നേഹാദരങ്ങള്‍ നല്‍കി.

ADVERTISEMENT
error: Content is protected !!