മന്ദലാംകുന്ന് ബീച്ചില്‍ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു കിട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ആദരിച്ചു. വിദ്യാര്‍ത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബില്‍ എന്നിവരെയാണ് ആദരിച്ചത്. ബീച്ച് ഫെസ്റ്റിവല്‍ കമ്മറ്റിക്കാണ് ബാഗ് കൈമാറി മാതൃകപരമായ പ്രവര്‍ത്തനം നടത്തിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബിനേഷ് വലിയകത്ത് മെമൊന്റോ നല്‍കി. ജനറല്‍ കണ്‍വീനര്‍ കെ എച്ച് സുല്‍ത്താന്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഷാഹു പള്ളത്ത്, ജോയിന്‍ കണ്‍വീനര്‍ ശിഹാബ് പുളിക്കല്‍, ഷംറൂദ്, യൂസഫ് തണ്ണിതുറക്കല്‍, ഷഹീര്‍ പടിഞ്ഞാറയില്‍, 17ാം വാര്‍ഡ് മെമ്പര്‍ മുജീബ് റഹ്‌മാന്‍, നിസാര്‍ കിഴക്കൂട്ട്, കെ എച്ച് നൗഫീര്‍, ഷൗക്കത്ത് പണിക്കവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam കളഞ്ഞുകിട്ടിയ ബാഗ് ഉടമക്ക് തിരിച്ചു കിട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു