കുന്നംകുളം മലങ്കര ആശുപത്രിയിലെ ജീവനക്കാരന്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പട്ടിക്കാട് വടക്കുംപാടം സ്വദേശി 52 വയസ്സുള്ള സന്തോഷാണ് മരിച്ചത്. മലങ്കര ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയിരുന്നു. രാവിലെ ആറരയോടെ അസ്വസ്ഥത പ്രകടിപ്പിച്ച സന്തോഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലങ്കര ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പിന്നീട് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി, ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.