അടുക്കളയില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടല്‍ നഗരസഭ അടപ്പിച്ചു

അടുക്കളയില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടല്‍ നഗരസഭ അടപ്പിച്ചു.
ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോഗ്രാഫ് റെസ്റ്റോറന്റ് & കഫെ എന്ന സ്ഥാപനത്തിന്റെ അടുക്കളയിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എലികള്‍ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി സ്ഥാപനം അടച്ചുപൂട്ടുവാന്‍ ഉത്തരവിടുകയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. പരിശോധനക്ക് നഗരസഭയിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷമീര്‍. എം, ആസിയ സി. എം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ് പി. കെ, ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാംകുമാര്‍. എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image