ഞമനേങ്ങാട് ഇടിമിന്നലില്‍ വീടിന് നാശനഷ്ടം സംഭവിച്ചു. ചുള്ളിപറമ്പില്‍ ഉന്നതിയില്‍ താമസിക്കുന്ന കൊഴക്കി ജയന്റെ വീടിന്റെ തറയുടെ ഒരു ഭാഗം അടര്‍ന്ന് പോവുകയും വീട്ടിലെ ഫാന്‍ പൊട്ടിതെറിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീടിനു കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആളപായമില്ല.