കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടങ്ങളുമായി വീട്ടമ്മമാര്‍ കടങ്ങോട് പഞ്ചായത്ത് ഓഫീസിലെത്തി. ചിങ്ങ്യംകാവ് ആദൂര്‍കുന്ന് സീനിയര്‍ ഗ്രൗണ്ട് പരിസരവാസികളാണ് പഞ്ചായത്തിലെത്തി പ്രതിഷേധിച്ചത്. കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അതുവരെ വാഹനങ്ങളിള്‍ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.