ഗര്‍ഭാശയ കാന്‍സറിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ എച്ച്.പി.വി വാക്സിനേഷന് ട്രെയിനിങ് ക്ലാസ് പഴഞ്ഞി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ചു. കാട്ടാകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെ എം റസാഖ് അധ്യക്ഷതവഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ നവ്യ വിഷയാവതരണം നടത്തി. തുടര്‍ന്ന് ജെ പി എച്ച് എന്‍ സരിത ക്ലാസ് എടുത്തു.



