25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി

62

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് നിന്ന് അടയിരിക്കുന്ന ആറടിയിലധികം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്ലാസ്റ്റിക് ചാക്കുകള്‍ കുട്ടിയിട്ടിരുന്നതിനടിയില്‍ പാമ്പ് അടയിരുന്നിരുന്നത്. പറമ്പ് വൃത്തിയാക്കാനെത്തിയവര്‍ വിവരം അറിയിച്ചതനുസരിച്ച് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ടി. സച്ചിന്‍ എത്തി ഫോറസ്റ്റുമായി ബന്ധപ്പെട്ടു. ഫോറസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍, സഹായി ഷമീര്‍ തൊഴിയൂര്‍ എന്നിവരെത്തി പാമ്പിനെ പിടികൂടി. 16 മുട്ടകളാണ് ഉണ്ടായിരുന്നത്. പാമ്പിനേയും മുട്ടകളേയും എരുമപ്പെട്ടി ഫോസ്റ്റിന് കൈമാറി.

ADVERTISEMENT
error: Content is protected !!