25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ സെഞ്ച്വറി റോഡില്‍ വന്‍ ജലമോഷണം കണ്ടെത്തി

ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ സെഞ്ച്വറി റോഡില്‍ വന്‍ ജലമോഷണം കണ്ടെത്തി

ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ സെഞ്ച്വറി റോഡില്‍ വന്‍ ജലമോഷണം കണ്ടെത്തി. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് അനധികൃതമായി ലൈന്‍ നീട്ടി വലിക്കുകയും ഏകദേശം അര എച്ച്.പി. ശേഷിയുള്ള സെന്‍ട്രിഫ്യൂഗല്‍ മോട്ടോര്‍ ഉപയോഗിച്ച് ജലവിതരണ ലൈനില്‍ നിന്ന് ജലം വലിച്ചെടുത്ത് ജലമോഷണം നടത്തിവരുന്നതായും വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. ഇത്തരത്തിലുള്ള ജലചൂഷണത്തിന്റെ ഫലമായി പയ്യൂര്‍, മഹര്‍ഷിക്കാവ് അമ്പലം പരിസരം, സൂര്യഗ്രാമം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ആവശ്യമായ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കുന്നംകുളം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിരവധി പരാതികളും ലഭിച്ചിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍കാലത്ത് പൊതുവിതരണ സംവിധാനത്തില്‍ നിന്ന്് ജലദുരുപയോഗം നടത്തിയ സ്വകാര്യവ്യക്തിയ്‌ക്കെതിരെ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ലിമി, സബ് എഞ്ചിനീയര്‍ ലിന്റോ ഫ്രാന്‍സിസ്, ഓവര്‍സിയര്‍ ഗൗതം കൃഷ്ണ, പ്ലബിങ് ഇന്‍സ്പെക്ടര്‍ ജിജോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

 

ADVERTISEMENT
error: Content is protected !!