കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂര്‍ പാരിസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അറുതിവരുത്തി ഉടന്‍ ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്താല്‍ പ്രതിഷേധം സംഘടിപ്പിച്ചു.കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാവാതെവര്ഷങ്ങളായി തകര്ന്നുകിടന്ന് ചൊവ്വല്ലൂര്‍ പാരിസ് റോഡ് ഉടന്‍ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് കോണ്ഗ്രസ്ചൊവ്വല്ലൂര് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ആശാരിപ്പടിയില്‍ നിന്ന് ആരംഭിച്ചപ്രകടനം ചൊവ്വല്ലൂര്‍ പാരിസ് റോഡില്‍ സമാപിച്ചു.ആശാരിപ്പടിയില്പ്രതിഷേധ പ്രകടനം ഡി.സി.സി. സെക്രട്ടറി വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗം കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ കെ.കെ. അഷ്റഫ് ഹാജി, കെ.എച്ച്. ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ച്ചയായ മൂന്നാം തവണയും ഇടതുപക്ഷ ഭരണം പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഉണ്ടായിട്ടും, ഇടതുപക്ഷ എം.എല്‍.എ കൂടി ഉണ്ടായിട്ടും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുകയല്ലാതെ പാരിസ് റോഡിനുവേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മേഖല കമ്മിറ്റി ആരോപിച്ചു.



