29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ആദര സമ്മേളനം ; 100ല്‍ പരം വ്യക്തിത്വങ്ങളെ ആദരിച്ചു

പുന്നയൂര്‍ ആദര സമ്മേളനം ; 100ല്‍ പരം വ്യക്തിത്വങ്ങളെ ആദരിച്ചു

പുന്നയൂര്‍ പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആദരസമ്മേളനം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു, വി എച്ച് എസ് ഇ, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവര്‍, പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍, ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 100ല്‍ പരം വ്യക്തിത്വങ്ങളെയാണ് ആദരിച്ചത്. അകലാട് എ എം യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ പി നൗഷാദാലി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി കെ ഹസന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രെഡിഡന്റ് കെ കെ ഷിബു, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസല റഹീം എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ പി രാജേന്ദ്രന്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ എം വി ഹൈദരാലി, കെ പി ഉമ്മര്‍, പി എം നസീര്‍, കെ കെ ഷുക്കൂര്‍, ബാങ്ക് ഡയറക്ടറൂം പഞ്ചായത്ത് മെമ്പര്‍മാരുമായ സലിം കുന്നബത്ത്, ബല്‍ക്കീസ് ഖാലിദ്, ബാങ്ക് ഡയറക്ടര്‍മാര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു,.

 

 

ADVERTISEMENT
error: Content is protected !!