26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur കുറുക്കംതറ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണമാസാചരണം

കുറുക്കംതറ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണമാസാചരണം

34

ഗുരുവായൂര്‍ കുറുക്കംതറ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസം ആചരിച്ചു. വിശേഷാല്‍ പൂജകള്‍, അഷ്ടദ്രവ്യ മഹാഗണപതിഹോമം, മേളത്തോടുകൂടിയ നിറമാല, ചുറ്റുവിളക്ക്, ഭഗവത് സേവ, അത്താഴ പൂജ എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ജയേഷ് ശര്‍മ മുഖ്യകാര്‍മികത്വം വഹിച്ചു. ഔഷധ കഞ്ഞി പകര്‍ച്ചയും ഉണ്ടായിരുന്നു. ഭാരവാഹികളായ സുധീഷ് അത്തിക്കോട്ട്, ബിനീഷ് കറുത്തേടത്ത്, ദീപക് പൂക്കോട്ടില്‍, മുരളി വടാശ്ശേരി, പി. ബി. ഭുപേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!