മകര ചൊവ്വ ദിനത്തില്‍ പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവില്‍ പൊങ്കാലയിടാന്‍ നൂറ് കണത്തിന് ഭക്തര്‍ എത്തി. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷം ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരി പണ്ടാരയടുപ്പില്‍ അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് ക്ഷേത്ര മുറ്റത്തൊരുക്കിയ അടുപ്പുകളില്‍ ഭക്തര്‍ ഭഗവതിക്കു സമര്‍പ്പിക്കാനുള്ള നിവേദ്യം തയ്യാറാക്കി.
ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ബാബു പൂങ്കാവാനം, സെക്രട്ടറി വിനോദ് ടി.വി, ട്രഷര്‍ വിശ്വനാഥന്‍ ഐനിക്കല്‍, ക്ഷേത്രം ഊരാളന്‍ ധര്‍മ്മരാജന്‍ കോട്ടപ്പുറത്ത് ക്ഷേത്ര കോമരം വിനോദ് തുടങ്ങി കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. വൈകീട്ട് പാനപന്തലില്‍ ഗുരുതിക്കുശേഷം പൂരം കൊടിയേറ്റം നടക്കും, ബുധനാഴ്ച മുതല്‍ ക്ഷേത്രപ്പറയിട്ടുപ്പ് ആരംഭിക്കും, ഫെബ്രുവരി പത്താം തിയതിയാണ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം.



