ഐ.പി.സി. കുന്നംകുളം സെന്റര്‍ 49-ാമത് കണ്‍വെന്‍ഷന്‍ ജനുവരി 2 മുതല്‍ 5 വരെ പോര്‍ക്കുളത്ത്

ഐ.പി.സി. കുന്നംകുളം സെന്റര്‍ 49-ാമത് കണ്‍വെന്‍ഷന്‍ ജനുവരി 2 മുതല്‍ 5 വരെ പോര്‍ക്കുളം റെഹബോത്ത് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് സഭയുടെ കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, ജോ തോമസ്സ് ബാംഗ്ലൂര്‍, ജെയിംസ് ജോര്‍ജ്ജ് പത്തനാപുരം, എം.ജെ.ഡേവിഡ് ബഹറിന്‍ എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങള്‍ ഐ.പി.സി. പോര്‍ക്കുളം ഹാളില്‍ നടക്കും. സഹോദരി സമാജ സമ്മേളനം, ഇവാഞ്ചലിസം ബോര്‍ഡ് സമ്മേളനം, പാസ്റ്റേഴ്‌സ് മീറ്റിംഗ്, ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ സെന്ററിലെ സഭകളുടെ സംയുക്തയോഗം, കര്‍തൃമേശ എന്നിവയുണ്ടാകും. സെന്റര്‍ വോയ്‌സ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.  ഐ.പി.സി കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ്, കുന്നംകുളം സെന്റര്‍ കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ബി.വിനോദ് , വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.കെ.ജോണ്‍സണ്‍, ട്രഷറര്‍ ബ്രദര്‍ ടി.കെ.ജോണ്‍സണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ സി.ഐ. കൊച്ചുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT