ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഏകദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഏകദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് പറമ്പില്‍ അധ്യക്ഷനായി. സംഘടന സംഘാടനം എന്ന വിഷയത്തില്‍ നാടക, സിനിമാ ഗാന രചയിതാവ് രമേശ് കാവിലും, സംസ്‌കാരിക സംഘടനകളുടെ വര്‍ത്തമാനകാല ദൗത്യം എന്ന വിഷയത്തില്‍ നാടക പ്രവര്‍ത്തക ശ്രീജ ആറങ്ങോട്ടുകരയും സംസാരിച്ചു. എഴുത്തുക്കാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ജോണ്‍ ജോഫി പ്രസംഗ പരിശീലനം നല്‍കി.

ADVERTISEMENT