29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് എടപ്പാള്‍ സ്വദേശി ഫാസില്‍ മുഹമ്മദിന്റെ ആദ്യ സിനിമയായ ‘ഫെമിനിച്ചി ഫാത്തിമ’ തെരഞ്ഞെടുക്കപ്പെട്ടു. മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടു മലയാള സിനിമകളില്‍ ഒന്നാണ് ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷകരുള്ള ട്യൂഷന്‍ വീട് എന്ന യൂ ട്യൂബ് സീരീസിന്റെ സംവിധായന്‍ കൂടിയാണ് ഫാസില്‍.
എ എഫ് ഡി സിനിമാസിന്റെ ബാനറില്‍ സുധീഷ് സ്‌കറിയ, താമര്‍ കെ വി എന്നിവരാണ് സിനിമയുടെ നിര്‍മ്മാണം. പ്രിന്‍സ് ഫ്രാന്‍സിസ് ഡി.ഓ.പി, ഷിയാദ് കബീര്‍ മ്യൂസിക്, സച്ചിന്‍ ബോസ് സൗണ്ട്, മുസ്തഫ, പ്രഷോബ് കുന്നംകുളം തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറമാണ് മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള രണ്ടാമത്തെ ചിത്രം. ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് ഐഎഫ്എഫ്‌കെ നടക്കുക.