കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. സിനിമാ-സീരിയല്‍ താരവും നിര്‍മാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഇന്ന് മൂന്ന് മണിയോടെ തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള വീട്ടിലാണ് അന്ത്യം. നാളെയാണ് സംസ്‌കാരം.
ADVERTISEMENT