പുന്നയൂര്‍ക്കുളം പരൂര്‍ കോള്‍പ്പടവില്‍ സ്ഥാപിച്ച സബ്‌മേഴ്‌സിബിള്‍ പമ്പ്‌സെറ്റ് നശിപ്പിക്കാന്‍ ശ്രമം. ഉപ്പുങ്ങല്‍ കടവത്ത് സ്ഥാപിച്ച പമ്പ് സെറ്റാണ് നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പടവ് കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി. പമ്പ് സെറ്റ് സ്ഥാപിച്ച ബണ്ടിനു മുകളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നുണ്ടെന്നും, രാത്രി സമയങ്ങളില്‍ പോലീസ് പെട്രോളിംഗ് നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ADVERTISEMENT