ഇഫ്താര്‍ സംഗമവും, സമാദരണവും സംഘടിപ്പിച്ചു

കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും, സമാദരണവും സംഘടിപ്പിച്ചു. കണ്ടാണശ്ശേരിയില്‍ മാക് ആസ്ഥാനത്തി നടന്ന ചടങ്ങില്‍ കര്‍മശ്രീ പുരസ്‌കാര ജേതാവ് അഡ്വ.രവി ചങ്കത്തിനെ സംഗീത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. തുടര്‍ന്ന് റംസാന്‍ വൃതാചരണത്തിന്റെ ഭാഗമായി ഇഫ്താര്‍ സംഗമവും നടത്തി. ഗുരുവായൂര്‍ എ.സി.പി.  ടി.എസ്. സിനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടന്‍ ശിവജി ഗുരുവായൂര്‍, രവി ചങ്കത്തിന് ഉപഹാരം നല്‍കി. മാക് പ്രസിഡണ്ട് സത്യാനന്ദന്‍ കെ.ശങ്കര്‍ അധ്യക്ഷനായി. ഉസ്താദ് അബ്ബാസ് സഖാഫി സന്ദേശം നല്‍കി. എളവള്ളി നന്ദന്‍, അജയഘോഷ്, ജവഹര്‍ കണ്ടാണശ്ശേരി, വി.അച്യുതകുറുപ്പ് , അഹമ്മദ് ഇബ്രാഹിം ,പി.ജെ. സ്‌റ്റൈജു, ബാലന്‍ വാറണാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.  സംഗീത നിശയും ഉണ്ടായി.

ADVERTISEMENT