ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

വിശുദ്ധ റമദാനിന്റെ ഭാഗമായി ജമാഅത്ത് ഇസ്ലാമി അക്കിക്കാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സുമയ്യ മണ്‍സൂര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. സെക്രട്ടറി ഫര്‍സാന ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി മലര്‍വാടി അക്കിക്കാവ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും ഇഫ്താറില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി യൂണിറ്റ് അംഗങ്ങളായ സബിത മുഹമ്മത്, ഹസീന സലീം, ഫാത്തിമ്മ ഫഹദ്, ജാസ്മിന്‍ എം എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT