25.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം ആഘോഷിച്ചു

കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം ആഘോഷിച്ചു

ചാലിശ്ശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം ആഘോഷിച്ചു. രാവിലെ നാലിന് നടതുറന്നു വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മംഗലത്ത് നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.  ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പില്‍ ഗജവീരന്‍ വടക്കുന്നാഥന്‍ ശിവന്‍ തിടമ്പേറ്റി. പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡന്റ് കെ ശങ്കരന്‍നായര്‍, സെക്രട്ടറി കെ രവീന്ദ്രന്‍, ട്രഷറര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!