ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കുന്നംകുളം ഏരിയ കമ്മറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പെരുമ്പിലാവ് പൊറവൂര്‍ കോംപ്ലക്‌സ് മസ്ജിദ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി കുന്നംകുളം എരിയ കമ്മറ്റി പ്രസിഡന്റ് പി.മുനീര്‍ റമദാന്‍ സന്ദേശം നല്‍കി. ജി ഐ ഒ കുന്നംകുളം ഏരിയ കമ്മറ്റി പ്രസിഡന്റ് എം.കെ.ഷെഹബിയ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി പാറേമ്പാടം, നഷ് വ നസ്‌റിന്‍ എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന അബ്ദുല്ല, എം.എ ഫഹ്‌മിത, ഹനാന്‍ ഷാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി.



