ചാലിശേരി മുക്കൂട്ട സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പ് തുറ നടത്തി. മുക്കൂട്ട കമ്പിനിപ്പടി എം.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന നേമ്പുതുറയില്‍ ജാതി- മത, രാഷ്ട്രീയ ഭേദമന്യെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, കെ.പി.സി.സി. നിര്‍വ്വാഹ സമിതി അംഗം സി.വി. ബാലചന്ദ്രന്‍, ബാബു നാസര്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എക്‌സ്‌ക്യൂട്ടീവ് ഭാരവാഹികളായ കെ.എസ് ഷിബിന്‍, എ.എം നൗഷാദ്, എം.വി.എം കുഞ്ഞൂട്ടി, ടി.എ റസാഖ്, മജീദ് തച്ചറായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.