ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍ സംഗമം നടത്തി

കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് സൗഹൃദ സംഗമ വേദിയായി മാറി. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ച ഇഫ്താര്‍ സംഗമം മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.ബി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനധിപന്‍ ഡോ : ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, കക്കാട് കാരണവപ്പാട് മണക്കുളം ദിവാകര രാജ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ : നിമ്മി ബിനോയി, എക്‌സൈസ് കുന്നംകുളം റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ജി ശിവശങ്കരന്‍, ഏഷ്യന്‍ അറബ് ചേബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ഡോ: സന്തോഷ് ഗീവര്‍, ജോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് തുടങ്ങി മത, രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക, മാധ്യമ, വ്യവസായിക സംഘടനാരംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

 

ADVERTISEMENT