സ്‌നേഹ സംഗമമായി സൗഹൃദസംഗമവും നോമ്പുതുറയും

ചാലിശ്ശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദ സംഗമവും നോമ്പുതുറയും വ്രതശുദ്ധിയുടെ സ്‌നേഹ സംഗമമായി. കൂറ്റനാട് കേന്ദ്ര ജുമാമസ്ജിദ് ഖത്തീബ് സി.വി. ഷിയാസലി വാഫി ഉദ്ഘാടനം ചെയ്തു. സഹയാത്ര പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.കെ പി സി സി നിര്‍വഹണ സമിതി അംഗം സി.വി. ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, റഹ്‌മാന്‍ കണിച്ചിറക്കല്‍, കെ.സി. കുഞ്ഞന്‍, സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി, കോര്‍ഡിനേറ്റര്‍ ടി.എ. രണദിവെ എന്നിവര്‍ സംസാരിച്ചു. റംസാന്‍ പെരുന്നാളിന്റെ ഭാഗമായി സഹയാത്ര സഹോദരങ്ങള്‍ക്ക് ഭക്ഷ്യ- വസ്ത്ര കിറ്റുകള്‍ നല്‍കി.നൂറുകണക്കിനാളുകള്‍ സമൂഹ നോമ്പുതുറയില്‍ പങ്കാളികളായി.

ADVERTISEMENT