ചാലിശേരി ജനമെത്രി പോലീസും ജാഗ്രത സമിതിയും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി. ചാലിശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍. കുമാര്‍ ഇഫ്താര്‍ സന്ദേശം നല്‍കി സ്‌നേഹത്തിന്റേയും പങ്കിടലിന്റേയും നന്മയാണ് ഇഫ്താര്‍ നല്‍കുന്ന സന്ദേശമെന്ന് എസ്. എച്ച്.ഒ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീലാല്‍ , കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ടി.അരവിന്ദാക്ഷന്‍ ,അസിസ്റ്റന്റ് സബ് ഇന്‍പക്ടര്‍മാരായ കെ.ജെ ജയന്‍ , പി.ആര്‍ രാജേഷ് , കെ.എസ് ഗീരിഷ് കുമാര്‍, ബീറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ,ജാഗ്രത സമിതി അംഗങ്ങളും പങ്കെടുത്തു. ജനമെത്രി ബീറ്റ് ഓഫീസര്‍മാരായ അബ്ദുള്‍ കരീം , ആര്‍.സജിത ജാഗ്രത സമിതി അംഗങ്ങളായ ബഷീര്‍ തങ്ങള്‍ ,സുരേഷ് , സജീവന്‍ , സുനിത സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.