സംസ്ഥാനതല ടാലന്റ് ടെസ്റ്റില്‍ വിജയിയായ ഇഹ്സാനുല്‍ ഹക്കിനെ കെ.കരുണാകരന് ഫൗണ്ടേഷന് പുന്നയൂരിന്റെ ആഭിമുഖ്യത്തില്‍ മൊമെന്റോ നല്കി ആദരിച്ചു. മന്നലാംകുന്ന് കരുണഭവാനില് വെച്ച് നടന്ന ചടങ്ങില്‍ ചെയര്മാന് ബിനേഷ് വലിയകത്ത് ഉപഹാരം നല്കി.വര്‍ക്കിംഗ് ചെയര്മാന് ഷാഹുല്‍ പള്ളത്ത് അധ്യക്ഷനായി. പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ മുജീബ് അകലാട് , ഷെഹീര്‍ പടിഞ്ഞാറയില്‍, കെ.കരുണാകരന് ഫൗണ്ടേഷന് ജി.സി.സി ചെയര്മാന് കെ.എച്ച് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.



