27.6 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk ഗുരുവായൂര്‍ ലിറ്റിൽ ഫ്ലവർ കോളേജില്‍ സംഘടിപ്പിച്ച ഐ.കെ.എസ് ഫെസ്റ്റിന് സമാപനമായി

ഗുരുവായൂര്‍ ലിറ്റിൽ ഫ്ലവർ കോളേജില്‍ സംഘടിപ്പിച്ച ഐ.കെ.എസ് ഫെസ്റ്റിന് സമാപനമായി

ഗുരുവായൂര്‍ ലിറ്റിൽ ഫ്ലവർ കോളേജില്‍ സംഘടിപ്പിച്ച ഐ.കെ.എസ് ഫെസ്റ്റിന് സമാപനമായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജെ ബിന്‍സിയുടെ അധ്യക്ഷതയില്‍ ആരംഭിച്ച സെമിനാര്‍ കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. രാജേഷ് കുമാര്‍ പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന കലാമണ്ഡലം ആഷിക്കിന്റെ ‘കഥകളി’ ലക്ചര്‍ ഡെമോണ്‍സ്ട്രേഷനും, ഫാദര്‍ ഡോക്ടര്‍ ഫ്രാന്‍സിസ് അറക്കലിന്റെ ‘ഐ.കെ.എസ്: ഭാഷാശാസ്ത്രത്തിന്റെ പാതകള്‍’ എന്ന വിഷയത്തിലുള്ള സെമിനാറും ശ്രദ്ധേയമായി.കലാമണ്ഡലം ജിഷ്ണു പ്രതാപ് അവതരിപ്പിച്ച കൂടിയാട്ടം – സോദോഹരണ പ്രഭാഷണവും ചാക്യാര്‍കൂത്തും കൈയ്യടി നേടി. സമാപന സമ്മേളനത്തില്‍ സെമിനാറില്‍ പേപ്പറുകള്‍ അവതരിപ്പിച്ചവര്‍ക്കും മത്സരവിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജെ. ബിന്‍സി, കണ്‍വീനര്‍ ഡോ. ജസ്റ്റിന്‍ പി.ജി, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പ്രൊഫ. സിതാര കെ. ഉറുമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!