30.4 C
Kunnamkulam
Monday, September 7, 2026
Home CCTV Desk പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ വാറ്റ് ചാരായം കണ്ടെത്തി

പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ വാറ്റ് ചാരായം കണ്ടെത്തി

39

പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ വാറ്റ് ചാരായം കണ്ടെത്തി. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന തിരച്ചിലില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. എം സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂര്‍ നാലുകെട്ട് പുന്നച്ചോട് പ്രദേശത്ത് നിന്ന് റോഡരികിലെ പൊന്ത കട്ടില്‍ ഒളിപ്പിച്ച നിലയില്‍ 5 ലിറ്റര്‍ ചാരായം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രദേശത്തുള്ള മുന്‍കാല പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയ്‌സന്‍ ജോസ്, പ്രിവെന്റീവ് ഓഫീസര്‍മാരായ കെ.ലത്തീഫ്, കിഷോര്‍ ഷെയ്ഖ്, അഹദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിബിന്‍ ചക്കോ, റിജോ, ജെറിന്‍ , നിവ്യ എന്നിവരും ചാരായം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!