കുന്നംകുളം ആതിഥേയത്വം വഹിക്കുന്ന 35 -ാമത് റവന്യു ജില്ലാ കലോത്സവത്തിന്റെ വിവിധ വേദികളില്‍ നടക്കുന്ന കൗമാര പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും, മികച്ച പ്രകടനത്തിലൂടെ വിജയം വരിച്ച വിദ്യാര്‍ത്ഥികളുടെ മികവ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കുന്നതിനുമായി ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജമാക്കിയ സിസിടിവി സ്റ്റുഡിയോ എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കുന്നംകുളം നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം. സുരേഷ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ പ്രിയ സജീഷ്, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സജിനി പ്രേമന്‍, കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ. മൊയ്തീന്‍, ബഥനി സ്‌കൂള്‍സ് ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒ.ഐ.സി, സി സി ടി വി മാനേജിങ്ങ് ഡയറക്ടര്‍ ടി.വി ജോണ്‍സന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. ജോസ്, ജനറല്‍ മാനേജര്‍ സിന്റോ ജോസ്, എന്നിവര്‍ സംബന്ധിച്ചു. കലോത്സവ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഗിഫ്റ്റ് വൗച്ചറിന്റെ വിതരണോദ്ഘാടനം എന്‍.കെ. അക്ബര്‍ എം.എല്‍.എ., ഫാ. യാക്കോബ് ഒ.ഐ.സി യ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.